സൗദിയിൽ മൂല്യവർധിത നികുതി സംബന്ധിച്ച് ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവിന്റെ സമയപരിധി നീട്ടി. 2024 ജൂൺ 30 വരെയാണ് സമയം നീട്ടിയത്. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് വാറ്റ് സംബന്ധമായ സാമ്പത്തിക പിഴ ഒഴിവാക്കുന്നതിനുള്ള സംരംഭം ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ആഘാതങ്ങൾ ലംഘൂകരിക്കുന്നതിനും സൽമാൻ രാജാവിെൻറ നിർദേശമനുസരിച്ചായിരുന്നു ഇത്.
ALSO READ: വി എം സുധീരന്റെ ആരോപണങ്ങളിൽ ഉത്തരം മുട്ടി കോൺഗ്രസ്
എല്ലാ നികുതി സംവിധാനങ്ങളിലും രജിസ്‌ട്രേഷനും നികുതിയൊടുക്കുന്നതിലും ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും വൈകിയതിനുള്ള പിഴകളും റിട്ടേൺ തിരുത്തിയതിനുള്ള പിഴയും ഈ ഇളവിൻറ പരിധിയിൽ വരും.
2023 ഡിസംബർ 31 തീരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധിയാണ് വീണ്ടും നീട്ടുന്നത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച ഈ സംരംഭത്തിലെ കാലാവധി നിരവധി തവണ നീട്ടിയിരുന്നു. വ്യവസ്ഥകൾ പാലിക്കുന്ന നികുതിദായകർക്ക് ഈ സംരംഭം ഉപയോഗിക്കാനും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് കൂടുതൽ സാവകാശം.എല്ലാ നികുതിദായകരോടും കാലാവധി നീട്ടിയത് പരമാവധി പ്രയോജനപ്പെടുത്താൻ അതോറിറ്റി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here