കോഴിക്കോട് കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; പൊലീസിന്റെ പ്രതികരണം

കോഴിക്കോട് വടകരയില്‍ കാരവാനില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്. എ സി യില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മലപ്പുറം സ്വദേശി മനോജ്, കണ്ണൂര്‍ സ്വദേശി ജോയല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Also Read : കോഴിക്കോട് കാരവനില്‍ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തിങ്കളാഴ്ച രാത്രിയാണ് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഡ്രൈവര്‍ മനോജ് ഡോറിനടുത്തും ജോയലിന്റെ മൃതദേഹം ബര്‍ത്തിലും ആയിരുന്നു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് ഫിംഗര്‍ പ്രിന്റ് വിദഗ്ദരും പരിശോധന നടത്തി. വടകര സി ഐ , എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

എ സി യുടെ വാതക ചോര്‍ച്ചയാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. അസ്വാഭാവികമായ ഒന്നും വാഹനത്തില്‍ കണ്ടെത്തിയിട്ടില്ല.ഞായറാഴ്ച രാത്രി മുതല്‍ കാരവന്‍ കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്നു.

Also Read : കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി

ആലത്തൂരില്‍ നിന്നുള്ള യുവതി പരിസരവാസികളില്‍ ഒരാളെ വിളിച്ച്, കാരവന്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരിക്കുന്നുണ്ടോ എന്ന് ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കണ്ണൂരില്‍ വിവാഹത്തിനെത്തിയവരെ ഇറക്കി മലപ്പുറത്തേക്ക് തിരിച്ചു പോവുകയായിരുന്നു കാരവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News