വട്ടയപ്പം ഇഷ്ടമാണോ ? എളുപ്പത്തിൽ തയ്യാറാക്കാം

vattayppam

വട്ടയപ്പം അല്ലെങ്കിൽ കിണ്ണത്തപ്പം കഴിക്കാൻ ഇഷ്ട്ടമുള്ളവർക്കായി ഒരു സിംപിൾ റെസിപ്പി ആയാലോ. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാനും ഇത് നല്ലൊരു പലഹാരമാണിത്.

ഇതിനായി ആവശ്യം വേണ്ട ചേരുവകൾ

തരി ഇല്ലാതെ പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
തേങ്ങാപാല്‍ – 1 ½ കപ്പ്‌
ചെറുചൂടുവെള്ളം – ½ കപ്പ്
വെള്ളം – 2 കപ്പ്
യീസ്റ്റ് – ½ ടീസ്പൂണ്‍
പഞ്ചസാര – ¾ കപ്പ്‌
ഏലയ്ക്ക – 5 എണ്ണം
വെളുത്തുള്ളി – 1 അല്ലി
നെയ്യ് – 2 ടീസ്പൂണ്‍
കശുവണ്ടി – ഇഷ്ടമുള്ളത് പോലെ
ഉണക്ക മുന്തിരി – ഇഷ്ടമുള്ളത് പോലെ
ഉപ്പ് – ആവശ്യത്തിന്

ALSO READ :  നിങ്ങളുണ്ടാക്കുന്ന ചായ ചായയല്ല; ഇതാണ് മോനെ ഒർജിനൽ ചായ…!

തയ്യാറാക്കാനായി അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.

അരച്ചെടുത്ത മാവ് 8 മണിക്കൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.മാവ് പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ ഉള്ളതാകണം. ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയ ശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, വച്ച് അലങ്കരിക്കുക.ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക .തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News