വെള്ളിത്തിരയിൽ തിളങ്ങാൻ വാവ സുരേഷ്

പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. കാളാമുണ്ടൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് നടന്നു. വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന കാളാമുണ്ടനിൽ പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു.

സംവിധായകൻ കലാധരൻ ഗാനരചന നിർവഹിക്കുന്ന ചിത്രത്തിന്  എം ജയചന്ദ്രൻ സംഗീതം നൽകും. ശ്രീനന്ദനം ഫിലിംസിന്‍റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ: സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനം: മന്ത്രി വി എന്‍ വാസവന്‍

പ്രശസ്ത ഗാനരചയിതാവ് കൂടിയായ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ എന്നിവർ ചേർന്ന് ചിത്രത്തിന് ഭദ്രദീപം തെളിയിച്ചു. കെ ജയകുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ചെയ്തു. നവംബർ മാസം ആദ്യം തിരുവനന്തപുരത്ത് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും.

പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്‍റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തുവന്നിട്ടില്ലെന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന മനോഹരമായൊരു ചിത്രമായിരിക്കും കാളാമുണ്ടൻ എന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. കലാസംവിധാനം അജയൻ അമ്പലത്തറ. മേക്കപ്പ് ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. സ്റ്റിൽസ് വിനയൻ സി എസ്. പിആർഒ എം കെ ഷെജിൻ.

ALSO READ: വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News