വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി

47ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് സമ്മാനിച്ചത്. തുടര്‍ന്ന് വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും അരങ്ങേറി.

READ ALSO:ശബരിമല; സുരക്ഷിത ഗതാഗതത്തിന് വിപുലമായ ഒരുക്കങ്ങള്‍: മന്ത്രി ആന്റണി രാജു

ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്റുലം’ എന്ന ആത്മകഥയാണ് 47ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പിക്ക് അവാര്‍ഡ് സമ്മാനിക്കാന്‍ കഴിഞ്ഞത് ഒരു കുറവ് പരിഹരിച്ചതിന് സമമാണെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ‘ജീവിതം ഒരു പെന്റുലം’ എന്ന ആത്മകഥ എഴുതിയില്ലായിരുന്നുവെങ്കില്‍ തനിക്ക് വയലാര്‍ അവാര്‍ഡ് ലഭിക്കില്ലായിരുന്നുവെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിച്ച ശ്രീകുമാരന്‍ തമ്പിയും പറഞ്ഞു.

READ ALSO:മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈവെച്ച് സുരേഷ് ഗോപി, അശ്ലീലച്ചുവയുള്ള സംഭാഷണവും, കൈ തട്ടി മാറ്റി യുവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News