വയലാർ രാമവർമ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം

വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരവും ലിജോയ്ക്ക് ആണ്. മികച്ച നടനുള്ള പുരസ്കാരം സൗബിൻ ഷാഹിറിനാണ് ലഭിച്ചിരിക്കുന്നത്. ഇലവീഴാപൂഞ്ചിറ, ജിന്ന് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സൗബിന് അവാർഡ്. ജയ ജയ ജയ ജയ ഹേയിലെ അഭിനയത്തിന് മികച്ച നടിയുടെ അവാർഡ് ദർശന രാജേന്ദ്രൻ സ്വന്തമാക്കി .

ചലച്ചിത്ര പ്രതിഭാ പുരസ്കാരം സംവിധായകൻ പ്രിയദർശൻ, നടൻ ശങ്കർ, നടി മേനക എന്നിവർക്ക് സമ്മാനിക്കും. തിരുവനന്തപുരം നിശാ​ഗന്ധിയിൽ സെപ്റ്റംബർ ആദ്യം നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതി മുൻ അം​ഗവും സംവിധായകനുമായ അഡ്വ. ശശി പരവൂർ അധ്യക്ഷനും സംവിധായകരായ ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂർ, ​ഗായകൻ രവിശങ്കർ, ചലച്ചിത്ര അക്കാദമി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജയന്തി എന്നിവരുമായിരുന്നു ജൂറി അംഗങ്ങൾ.

Also Read: “ഷാജൻ സ്കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി, ചെയ്തത് രാജ്യദ്രോഹം”; ഡിജിപിക്ക് പരാതി നൽകി പിവി അൻവർ MLA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News