പ്രീഡിഗ്രി തോറ്റ വയലാർ രവിക്ക് ഡിഗ്രിക്ക് മഹാരാജാസില്‍ പ്രവേശനം കിട്ടിയത് എങ്ങനെയെന്ന് അദ്ദേഹം തന്നെ പറയുന്നു.പിഡിഗ്രി തോറ്റ വയലാർ രവി മഹാരാജാസ് കോളേജിൽ ചേർന്ന് എങ്ങനെയാണെന്ന് കൊന്നാലും പറയില്ല എന്നാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ രവി പറഞ്ഞിരിക്കുന്നത്. ഇത് കേരളത്തിൽ വൻ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. പിന്നെ രവിക്ക് എങ്ങനെ അഡ്മിഷൻ കിട്ടി, എന്താണ് അതിന് സ്വീകരിച്ച മാർഗം എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ.
Also Read: കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാര്‍; കെ സുധാകരന്‍
കേരളത്തില്‍ നിന്നുള്ള പ്രമുഖനായ കോണ്‍ഗ്രസ് നേതാവാണ് വയലാര്‍ രവി.കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യു വിലൂടെയാണ് വയലാര്‍ രവി പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തുന്നത്. ഇന്റര്‍മീഡിയേറ്റ് തോറ്റിറ്റും മഹാരാജാസില്‍ ഡിഗ്രിക്ക് ചേര്‍ന്നതിനെ പറ്റി വയലാര്‍ രവി തന്നെ തുറന്ന് പറഞ്ഞിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഒരു സ്വകാര്യ ചാനലില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിരിക്കുന്നത്.
Also Read: കെ.സുധാകരന്‍റെ അറസ്റ്റ്; വി.ഡി സതീശന്‍റെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അമളി
എസ്.ടി കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ ഇന്റര്‍മീഡിയേറ്റിന് തോറ്റെന്നും അത് കഴിഞ്ഞ് മൂന്നാം വര്‍ഷം മഹാരാജാസില്‍ ബി എ ഹിസ്റ്ററിയ്ക്ക് ചേര്‍ന്നുവെന്നും വയലാര്‍ രവി പറഞ്ഞു.എന്നാല്‍ എങ്ങനെയാണ് മഹാരാജാസില്‍ പ്രവേശനം കിട്ടിയതെന്ന് വെളിപ്പെടുത്താന്‍ കഴില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സ്‌കൂള്‍ വിട്ടു. പിന്നീട് എസ്.ടി കോളേജിലേക്ക് പോയി.എന്നാല്‍ അവിടെ നിന്ന് ഇന്റര്‍മീഡിയേറ്റ് തോറ്റു.അതുകഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞ് മൂന്നാംകൊല്ലം മഹാരാജാസിലേക്ക് എത്തി.അവിടെ ഞാന്‍ ഹിസ്റ്ററി ബി എയ്ക്ക് ചേര്‍ന്നു.ഞാന്‍ ഇന്റര്‍മീഡിയേറ്റ് തോറ്റശേഷമാണ് അവിടേക്ക് വരുന്നത്.കോളേജില്‍ ചേരാന്‍ ഞാന്‍ കുറേ സ്വാധീനിച്ചിരുന്നു.അത് എങ്ങനെയെന്നൊന്നും പറയില്ല’ എന്ന് വയലാര്‍ രവി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here