വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. നമ്മുടെ നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെയും എന്നാണ് നഗരസഭ കാണുന്നതെന്നും ഇത് അടിസ്ഥാനമാക്കി നടപ്പാക്കിയ ക്ഷേമ പദ്ധതികൾക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ എസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ALSO READ: തിരുവോണനാളില്‍ തിരുവനന്തപുരത്ത് മാത്രം വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍
നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത് എന്നും വയോജനോത്സവം പോലുള്ള പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കി വയോജനങ്ങൾക്ക് മികച്ച ജീവിതാനുഭവങ്ങളും ഉയർന്നജീവിത നിലവാരവും ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മേയർ കുറിച്ചു.
മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്;
വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നാണ് കരുതുന്നത്. നമ്മുടെ നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെയും എന്നാണ് നഗരസഭ കാണുന്നത്. അതുകൊണ്ട് തന്നെ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് നമ്മൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഇത്. തീർച്ചയായും ഏറ്റവും അഭിമാനകരമായ നേട്ടമാണ് നമുക്ക് ഉണ്ടായിട്ടുള്ളത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. വയോജനോത്സവം പോലുള്ള പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കി വയോജനങ്ങൾക്ക് മികച്ച ജീവിതാനുഭവങ്ങളും ഉയർന്നജീവിത നിലവാരവും ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. വയോജനസൗഹൃദ നഗരമെന്ന ഖ്യാതിയിലേക്ക് കൂടെ നമുക്ക് ഒരുമിച്ചുയരാം. നമ്മുടെ നഗരത്തിനൊപ്പം അവരും സ്മാർട്ട് ആകട്ടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here