‘സനാതന ധര്‍മം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തൊല്‍ തിരുമാവളന്‍ എംപി

സനാതന ധര്‍മ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തമിഴ്നാട് എംപിയും വിടുതലൈ ചിരുത്തൈകള്‍ കക്ഷി നേതാവുമായ തൊല്‍ തിരുമാവളന്‍. മദ്യത്തേക്കാള്‍ കൊടിയ വിപത്താണ് സനാതനമെന്ന് തൊല്‍ തിരുമാവളന്‍ പറഞ്ഞു. മദ്യം, കുടിക്കുന്നവരെ മാത്രമാണ് നശിപ്പിക്കുക. എന്നാല്‍ സനാതനം ഒട്ടു മിക്ക വീടുകളെയും നശിപ്പിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

also read- പൊലീസ് ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 6 പൊലീസുകാർക്ക് പരുക്ക്

കഴിഞ്ഞ 30 വര്‍ഷമായി താന്‍ സനാതന ധര്‍മ്മത്തിനെതിരെ സംസാരിക്കുന്നുണ്ട്. എന്നാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തിരുച്ചിയില്‍ നടന്ന പൊതുറാലിയില്‍ മാത്രമാണ് രാഷ്ട്രീയ വ്യവഹാരത്തില്‍ ഈ പദം ഉപയോഗിക്കുന്നത്. അതിന് മുന്‍പ്, സെമിനാറുകളിലും അക്കാദമിക് ഇടങ്ങളിലുമാണ് ഇത് ചര്‍ച്ച ചെയ്തിരുന്നത്. രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം താന്‍ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, തങ്ങള്‍ ഹിന്ദുത്വത്തെ വിമര്‍ശിക്കുമ്പോള്‍ ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത് സാധാരണ ഹിന്ദുക്കള്‍ക്കെതിരെ തങ്ങള്‍ സംസാരിക്കുന്നു എന്നാണെന്നും തിരുമാളവന്‍ പറഞ്ഞു.

also read- ത്രിപുരയിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ്‌; ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ നടന്ന പ്രഹസനം; വിമർശനവുമായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ

ഇന്ത്യ ഒരു മതേതര രാജ്യമാകാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല, ഭരണഘടന അംഗീകരിച്ച ദിവസം മുതല്‍ ആര്‍എസ്എസ് ദേശീയ പതാകയെയും ഔദ്യോഗിക നാമത്തെയും ഭരണഘടനയെയും എതിര്‍ക്കുകയാണ്. കിസ്ത്യാനികളെയും മുസ്ലീങ്ങളെയും ശത്രുക്കളായി കണ്ട് ഹിന്ദു ഭൂരിപക്ഷവാദം സ്ഥാപിച്ച് രാഷ്ട്രീയ അധികാരം നിലനിര്‍ത്തുക എന്നതാണ് സംഘപരിവാറിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News