ക്രൈസ്തവരെ സന്ദർശിക്കുന്ന ബിജെപിയുടെ നിലപാട് ഇരട്ടത്താപ്പെന്ന് വിഡി സതീശൻ

ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ ക്രൈസ്തവരെ സന്ദർശിക്കുന്ന ബിജെപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങൾ സംഘപരിവാർ വ്യാപകമായി ആക്രമിക്കുകയാണ്. സംഘപരിവാർ ആക്രമണത്തിനെതിരെ വിവിധ ക്രൈസ്തവ സംഘടനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ആ കണക്കുകൾ പരിശോധിച്ചാൽ ക്രൈസ്തവരുടെ ആശങ്ക വ്യക്തമാകുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു.

അതേസമയം, എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് രാഷ്ട്രീയമാണോ തീവ്രവാദം ആണോ എന്നെല്ലാം അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുന്നതിനു മുമ്പാണ് പല പ്രശ്നങ്ങളും ഉണ്ടാവാറ്. കർണാടക തെരഞ്ഞെടുപ്പ് അടുത്ത് വരികയാണെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരം സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News