ചുറ്റിലും പതനം കാണാനിരിക്കുന്ന ശത്രുക്കൾ, ചിരിച്ചു കാണിക്കുന്നവർ ബന്ധുക്കളല്ല: വിവാദത്തിൽ വേട്ടയാടപ്പെട്ടെന്ന് വി ഡി സതീശൻ

വാർത്താ സമ്മേളന വിവാദത്തിൽ താൻ വേട്ടയാടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെളിപ്പെടുത്തൽ. കെ സുധാകരനൊപ്പമിരുന്ന് താൻ അത്തരത്തിൽ പെരുമാറിയത് എന്തുകൊണ്ടാണെന്ന് പാർട്ടിക്ക് അറിയാമെന്നും, ആ പത്രസമ്മേളനത്തോടെ ചുറ്റിലും പതനം കാണാനിരിക്കുന്ന ശത്രുക്കളാണെന്ന് താൻ തിരിച്ചറിഞ്ഞെന്നും വി ഡി സതീശൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ALSO READ: ‘എത്ര തവണ ഹോണ്‍ മുഴക്കിയെന്ന് അറിയാമോ? നിങ്ങള്‍ക്ക് എത്ര വയസായി ?’;ആരാധകനോട് ദേഷ്യപ്പെട്ട് അർജിത്ത് സിംഗ്

വി ഡി സതീശന്റെ വെളിപ്പെടുത്തൽ

എന്റെ നാവിൽ നിന്ന് വിവാദമായ പത്രസമ്മേളനത്തിൽ മോശമായ ഒരു വാക്ക് പോലും വീണിട്ടില്ല. അവിടെ എന്താണുണ്ടായത്? കെ പി സി പ്രസിഡണ്ട് പറഞ്ഞു എനിക്ക് ആദ്യം സംസാരിക്കണം, വേണോ എന്നുള്ള അർഥത്തിൽ അപ്പോൾ ഞാൻ അപ്പോൾ അദ്ദേഹത്തെ നോക്കി. അതിന് പല കാരണങ്ങളുണ്ട്, അത് ഞാൻ വിശദീകരിക്കുന്നില്ല. വിശദീകരിക്കാൻ കഴിയില്ല. അത് പാർട്ടിക്ക് അറിയാം.

ALSO READ: ‘പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും’, ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെ ഹമാസ് മോചിപ്പിച്ചു

അനവസരത്തിൽ അനാവശ്യമായി ഉണ്ടാക്കിയ ഒരു വിവാദമാണ് ഇത്. അതിന്റെ ലക്ഷ്യം ഞാൻ ആയിരുന്നു. രണ്ടര വർഷം കൂടിയിട്ട് എന്നെ ഒന്നിനും കിട്ടാതെ ഒരു കാര്യത്തിന് കിട്ടി എന്നതിന്റെ ആഹ്ളാദമായിരുന്നു പലർക്കും. എനിക്ക് അതൊരു തിരിച്ചറിവാണ്. ചിരിച്ചു കാണിക്കുന്നവരോ സ്നേഹം കാണിക്കുന്നവരോ എല്ലാ ദിവസവും വിളിക്കുന്നവരോ സംസാരിക്കുന്നവരോ ബന്ധുക്കളല്ല. പതനം കാണാനിരിക്കുന്ന ശത്രുക്കൾ ചുറ്റിലുമുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിരുന്ന എല്ലാ കോൺഗ്രസ് പ്രതിപക്ഷ നേതാക്കളും പാർട്ടി സെക്രട്ടറിയും തമ്മിലുള്ള ഒരു ബന്ധമുണ്ട്. ഈ ചരിത്രത്തിൽ ഏറ്റവും നല്ല ബന്ധമുള്ള രണ്ടാളുകളാണ് ഞാനും സുധാകരനും. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News