വ്യാജ ആരോപണത്തിനെതിരെ ചോദ്യമുന്നയിച്ചതില്‍ പ്രകോപനം; കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് കയര്‍ത്ത് വി.ഡി സതീശന്‍

യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ഉയര്‍ന്ന വ്യാജ ആരോപണത്തിനെതിരെ ചോദ്യമുന്നയിച്ച കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ്. വനിത പ്രവര്‍ത്തകരുടെ വസ്‌ത്രത്തില്‍ പുരുഷ പൊലീസ് പിടിച്ചു എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ വ്യാജ ആരോപണം. പ്രതിഷേധം നടക്കുമ്പോള്‍ വനിത പ്രവര്‍ത്തകരെ അവിടെ കണ്ടില്ലെല്ലോ എന്ന, റിപ്പോര്‍ട്ടര്‍ വിഎസ് അനുരാഗിന്‍റെ ചോദ്യത്തിലാണ് വിഡി സതീശന്‍ പ്രകോപിതനായത്.

കൈരളി മാത്രമാണ് ഇത്തരത്തിലൊരു ദൃശ്യം കാണാതിരുന്നതെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് കയര്‍ത്ത് സംസാരിച്ചത്. പൊലീസുകാരെ മര്‍ദിച്ചതിലെ പ്രതികരണം തേടിയപ്പോള്‍ അക്കാര്യത്തില്‍ വിഡി സതീശന്‍ സംസാരിക്കാന്‍ തയ്യാറായില്ല. അതേസമയം, കൈരളി ന്യൂസിലെ ഇതേ മാധ്യമ പ്രവർത്തകന് നേരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ആക്രോശിച്ചു.

നിങ്ങളല്ലേ പൊലീസിനെ ആക്രമിച്ചത് എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് കൈരളിയുടെ ക്ലാസ് വേണ്ട എന്ന് പറഞ്ഞായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആക്രോശം. വി.എസ് അനുരാഗിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമവും ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News