‘രമ്യ ഹരിദാസിനെ പിൻവലിക്കണം എന്ന അൻവറിൻ്റെ ആവശ്യം തമാശ’; വിഡി സതീശൻ

V D SATHEESAN

രമ്യ ഹരിദാസിനെ പിൻവലിക്കണം എന്ന അൻവറിൻ്റെ ആവശ്യം തമാശ  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ.അതേസമയം  അൻവർ ക്യാമ്പ് ബന്ധപ്പെട്ടിരുന്നു എന്ന് വി ഡി സതീശൻ സ്ഥിരീകരിച്ചു.അൻവറിന്റെ കാര്യം ചർച്ച ചെയ്തിട്ട് പോലുമില്ലെന്നും  അൻവർ സ്ഥാനാർത്ഥിയെ പിൻവലിച്ചാലും പിൻവലിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ല.അൻവർ തമാശ പറയരുത്.സൗകര്യമുണ്ടെങ്കിൽ അൻവർ സ്ഥാനാർത്ഥിയെ പിൻവലിക്കട്ടെ.അൻവറുമായി ഇനി ചർച്ചയില്ല-‘വിഡി സതീശൻ പറഞ്ഞു.  അതേസമയം അൻവറിന് വാതിൽ അടഞ്ഞിട്ടില്ലെന്നും അൻവറിനെതിരെ എന്തിനാണ് വാതിൽ അടയ്ക്കുന്നത് എന്ന് കെ സുധാകരൻ പറഞ്ഞു.ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞ അദ്ദേഹം പാലക്കാട് പാർട്ടിയിലെ ചെറിയ പ്രശ്നങ്ങൾ മാധ്യമങ്ങൾ പർവതീകരിക്കുന്നുവെന്നും വിമശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News