വീണ്ടും സതീശനും സുധാകരനും നേര്‍ക്കുനേര്‍; സതീശന്റെ ഏകപക്ഷീയ നീക്കങ്ങളില്‍  അതൃപ്തി

V D Satheesan Kn Sudhakaran

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി. ചെന്നിത്തലയെയും ബെന്നി ബെഹ്നാനെയും കഴിഞ്ഞ യുഡിഎഫ് യോഗത്തിന് ക്ഷണിച്ചില്ല. കെ.എസ്.യു കൂട്ടത്തല്ലില്‍ വിട്ടുവിഴ്ച വേണ്ടന്ന നിലപാടില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഉറച്ചുനില്‍ക്കുന്നുവെന്നാണ് സൂചനകള്‍.

കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ലിലും തുടര്‍ നടപടികളിലും വിഡി സതീശനും സുധാകരനും വിരുദ്ധ ചേരിയില്‍ ഉറച്ചുനില്‍ക്കുകയാണ്. വി ഡി സതീശന്റെ വിശ്വസ്തനായ അലോഷ്യസ് സേവ്യറിനെ പദവിയില്‍ നീക്കണം. സംസ്ഥാന കമ്മിറ്റി തന്നെ വേണ്ടി വന്നാല്‍ പിരിച്ചുവിടണം. എന്ന നിലപാടിലാണ് സുധാകരന്‍.

എഐസിസി നേതൃത്വത്തെ സുധാകരന്‍ ഈ നിലപാട് അറിയിച്ചുകഴിഞ്ഞു. എഐസിസി സുധാകരന്റെ ആവശ്യം അംഗീകരിച്ചാല്‍ സതീശന്‍ ഇടയുമെന്ന് ഉറപ്പാണ്. അതേസമയം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കളിലും അതൃപ്തി പുകയുകയാണ്.രമേശ് ചെന്നിത്തലയെയും ബെന്നി ബെഹ്നാനെയും കഴിഞ്ഞ യുഡിഎഫ് യോഗത്തിന് ക്ഷണിച്ചില്ല. പാര്‍ട്ടി നേതൃത്വത്തെ ഇരുനേതാക്കളും അതൃപ്തി അറിയിച്ചു.

മനപൂര്‍വം തങ്ങളെ തഴഞ്ഞതാണെന്നാണ് ഇരു നേതാക്കളുടെയും നിലപാട്. സുധാകരന്‍ വീണ്ടും പദവിയില്‍ തിരിച്ചെത്തിയതില്‍ ചെന്നിത്തലക്ക് പങ്കുണ്ടെന്നാണ് സതീശന്റെ നിലപാട്. മാത്രമല്ല സുധാകരനെ മുതിര്‍ന്ന നേതാവ് എകെ. ആന്റണിയും പിന്തുണക്കുന്നു. നേതൃത്വ മാറ്റം ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവും പദവി ഒഴിയണമെന്ന സുധാകരന്‍ അനുകൂലികളുടെ ആവശ്യത്തിലും വിഡി.സതീശന്‍ അതൃപ്തനാണ്. ഇതിനുശേഷമാണ് മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് സതീശന്‍ മൂന്നോട്ടുപോകുന്നതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News