പ്രതിപക്ഷ നേതാവ് ഉപജാപങ്ങളുടെ രാജകുമാരൻ; സതീശൻ- ഷാഫി കൂട്ടുകെട്ട് ബിജെപിക്ക് വേണ്ടിയാണെന്നും മന്ത്രി എംബി രാജേഷ്

mb-rajesh

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉപജാപങ്ങളുടെ രാജകുമാരനാണെന്നും ഷാഫി പറമ്പിൽ ഉപജാപക സംഘങ്ങളുടെ കിങ്കരനാണെന്നും മന്ത്രി എംബി രാജേഷ്. ഉമ്മൻ ചാണ്ടിയെ കാലുവാരാൻ ഷാഫി സതീശന്റെ കൂടെ നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

സതീശന് ഭീഷണി ആയി ഉയർന്നുവരാൻ സാധ്യതയുള്ള മുരളിയെ രാഷ്ട്രീയമായി ഫിനിഷ് ചെയ്യുകയാണുണ്ടായത്. ബിജെപിക്ക് വേണ്ടിയാണ് സതീശൻ- ഷാഫി കൂട്ടുകെട്ട്. സതീശന്റെയും ഷാഫിയുടെയും എല്ലാ കള്ളങ്ങളും പൊളിഞ്ഞു വീണു. തൃശൂർ ആവർത്തിക്കാൻ പാലക്കാട് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: നോമിനി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; പാലക്കാട്‌ പ്രചാരണത്തിന് ആരും വിളിച്ചില്ലെന്നും കെ മുരളീധരൻ

അതിനിടെ, സതീശനെതിരെ കോൺഗ്രസ്സ് നേതാവ് കെ മുരളീധരനും രംഗത്തുവന്നു. നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും. പാലക്കാട്‌ പ്രചാരണത്തിന് പോകാൻ ആരും വിളിച്ചിട്ടില്ലെന്നും പോകുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here