യുഡിഎഫില്‍ കൊമ്പുകോര്‍ത്ത് വിഡി സതീശനും ഷിബുബേബി ജോണും

യുഡിഎഫില്‍ കൊമ്പുകോര്‍ത്ത് വിഡി സതീശനും ഷിബുബേബി ജോണും. യുഡിഎഫ് യോഗം ചേരാറില്ലെന്ന് ഷിബുബേബി ജോണും എന്‍കെ. പ്രേമചന്ദ്രനും. പറയേണ്ടത് യുഡിഎഫില്‍ പറയണമെന്ന് വിഡി സതീശന്‍. യോഗം ചേരാതെ എവിടെ പറയുമെന്ന് തിരിച്ചടിച്ചായിരുന്നു ഷിബു ബേബി ജോണിന്റെ മറുപടി.

നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത ആര്‍എസ്പിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്ന പരിഭവത്തിലാണ് ആര്‍എസ്പി. അത് പിന്നീട് പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു.അടിയന്തര കാര്യങ്ങളില്‍ പോലും കൂടിയാലോചന ഇല്ല. കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ആര്‍എസ്പി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആര്‍എസ്പിയുടെ ആരോപണങ്ങളെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തള്ളി.

നിയമസഭ തെരഞ്ഞെടുപ്പ് പരാജയം മുതല്‍ ആര്‍എസ്പി കോണ്‍ഗ്രസുമായി അഭിപ്രായ വ്യത്യാസത്തിലാണ്. യുഡിഎഫില്‍ പരിഗണന കിട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News