‘കേരളത്തിൻ്റെ വികസനത്തിന് കുതിപ്പേകുന്ന പദ്ധതിക്കാണ് വി ഡി സതീശൻ തടയിട്ടത്’: വി കെ സനോജ്

വി ഡി സതീശന്റെ കോഴ ഇടപാടിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. മാർച്ചിൽ വി ഡി സതീശന്റെ കോലം കത്തിച്ചു. മാർച്ചിൽ കേരളത്തിൻ്റെ വികസനത്തിന് കുതിപ്പേകുന്ന പദ്ധതിക്കാണ് വി ഡി സതീശൻ തടയിട്ടത് എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സിൽവർ ലൈൻ പാത നടപ്പിലാക്കിലെന്ന് വി ഡി സതീശനും മറ്റും പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.

Also read:മുന്‍മന്ത്രി കെ ബാബുവിന്‍റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

‘ചില കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടിയാണ് സിൽവർ ലൈനിനെ എതിർത്തത്. പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം പോലും കോഴ കൊടുത്താണ് നേടിയത്. അത് കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ ചർച്ചയാകുന്നുണ്ട്. കേരളത്തിൽ ട്രെയിനുകളിൽ വലിയ തിരക്കാണ്. പലരും ബോധരഹിതരായി വീഴുന്ന സാഹചര്യമുണ്ടാകുന്നു.

Also read:വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പലരും ബോധരഹിതരായി വീഴുന്ന സാഹചര്യമുണ്ടാകുന്നു. കേന്ദ്ര സർക്കാർ കേരളത്തിലെ റെയിൽവേ മേഖലയോട് അവഗണന തുടരുകയാണ്. എന്നാൽ ഇതൊന്നും വിഡി സതീശൻ കാണുന്നില്ല. കെ റെയിൽ പദ്ധതിയെ മാത്രമല്ല, കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും തടസം നിൽക്കുകയാണ് പ്രതിപക്ഷ നേതാവ്’- വി കെ സനോജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News