പാർട്ടി അറിയാതെ വിഡി സതീശന്‍റെ രഹസ്യ സർവേ; പരിശോധിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയ സാധ്യത, കോൺഗ്രസിൽ അമർഷം

vd satheesan

കെപിസിസി യോഗം കലക്കിയത് മുതൽ നിയമസഭയിൽ മോശമായി പെരുമാറിയതടക്കമുള്ള വിവാദങ്ങളിൽ പെട്ട് ഉലഞ്ഞു നിൽക്കെ, വിഡി സതീശന് വീണ്ടും കുരുക്ക്. പാർട്ടി അറിയാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ രഹസ്യ സർവേ നടത്തിയതായി റിപ്പോർട്ട്. പരിശോധിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയെന്നും വിവരം. 2016 ൽ കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിലാണ് സർവേ നടത്തിയത്. 63 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് സർവ്വേ ഫലം ലഭിച്ചത്.

അതേ സമയം, രഹസ്യ സർവേ ചോദ്യം ചെയ്ത് മറ്റ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പാർട്ടി അറിയാതെ സർവ്വേ നടത്തിയത് അച്ചടക്ക ലംഘനമെന്നും നേതാക്കൾ ആരോപിച്ചു. സാധാരണ സർവേ നടത്തുന്നത് ഹൈക്കമാൻഡ് ആണെന്നും സതീശൻ എന്ത് അധികാരത്തിന്‍റെ പുറത്താണ് സർവേ നടത്തിയതെന്നും ചോദ്യമുയർന്നിട്ടുണ്ട്.

ALSO READ; പൂര്‍ത്തിയാകുന്നത് ഹൃദയാഘാതം മൂലമുള്ള മരണ നിരക്ക് ഏറ്റവും കുറഞ്ഞൊരു മണ്ഡലകാലമെന്ന് മന്ത്രി വീണ ജോർജ്

ഇപ്പോൾ തന്നെ പരസ്പരം ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിൽ സതീശന്‍റെ ഈ നടപടിയിൽ അമർഷം പുകയുകയാണ്. എപി അനിൽകുമാറാണ് രാഷ്ട്രീയകാര്യ സമിതിയിൽ സർവേചോദ്യം ചെയ്തത്. സർവേ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. രണ്ട് ദിവസം മുമ്പ് നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിഡി സതീശനും എപി അനിൽകുമാറും തമ്മിലാണ് തർക്കമുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 60 മണ്ഡലങ്ങളിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ പാർട്ടിയോട് ചർച്ച ചെയ്യാതെ ആര് ഇതിന് അനുമതി നൽകിയെന്ന് അനിൽകുമാർ ചോദിച്ചു.

തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ വിഡി സതീശൻ ഇരുന്നു. തർക്കം തെറ്റായ സന്ദേശം നൽകുമെന്നും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ല എന്ന് പിജെ കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News