ഉമ്മൻചാണ്ടിയെ പോലെ മറ്റൊരാളില്ല , ദുഃഖം രേഖപ്പെടുത്തി വിഡി സതീശൻ

പ്രിയപ്പെട്ട നായകന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് വിഡി സതീശൻ. തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ പതറാതെ നിന്ന പുതുപ്പള്ളിക്കാരൻ, അങ്ങിനെയാണ് ഉമ്മൻ ചാണ്ടിയെ വിഡി സതീശൻ ഓർക്കുന്നത്. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര,കീറൽ വീണ ഖാദർ ഷർട്ടിന്റെ ആർഭാട രാഹിത്യത്തെക്കുറിച്ചും അദ്ദേഹം സ്മരിക്കുന്നു.ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ പ്രിയ നായകനെക്കുറിച്ച് പറയുന്നത് .ഏതു കോണിലും ഉള്ള മലയാളികൾക്കും ആശ്വാസവും സ്വാന്തനവും ആയിരുന്നു അദ്ദേഹമെന്നും വിദിൻ സതീശൻ പങ്കു വച്ച കുറിപ്പിൽ പറയുന്നു .
കുറിപ്പിന്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം.


ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്… സാന്ത്വനവും പ്രതീക്ഷയുമായിരുന്നു…
പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല…
തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു.
ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട.

also read:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News