‘നിങ്ങള്‍ എല്ലാവരും തുടക്കം മുതല്‍ ഇവിടെയുണ്ടല്ലേ…’; ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന് വിഡി സതീശന്റെ ഹസ്തദാനം

ചൂരല്‍മല മുണ്ടക്കൈ ദുരന്തഭൂമിയില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘നിങ്ങള്‍ എല്ലാവരും തുടക്കം മുതല്‍ ഇവിടെയുണ്ടല്ലേ… ഞാന്‍ മുന്‍പ് വന്നപ്പോഴും നിങ്ങളിവിടെ ഉണ്ടായിരുന്നു’- എന്നാണ് സൗഹൃദം പങ്കുവെച്ചുകൊണ്ട് വി ഡി സതീശന്‍ പറഞ്ഞത്. വിഡി സതീശനൊപ്പം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു.

ALSO READ:പത്തിയെടുത്ത് മൂർഖൻ; വാട്ടർ മീറ്റർ റീഡിങ്ങ് എടുക്കാൻ എത്തിയ ജീവനക്കാരി കടിയേൽക്കാതെ രക്ഷപ്പെട്ടു

ഉരുള്‍പൊട്ടലുണ്ടായി മണിക്കൂറുകള്‍ക്കകം യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ അവിടെ ഓടിയെത്തി. പുത്തുമല ദുരന്തത്തിന്റെ അനുഭവ പരിചയമുള്ളതിനാല്‍ രക്ഷാദൗത്യത്തിനുള്ള ഉപകരണങ്ങളുമായാണ് സംഘം എത്തിയത്. ദുരന്തഭൂമിയില്‍ പകച്ചുനിന്ന നിരവധി കുടുംബങ്ങളെ ധൈര്യം പകര്‍ന്ന് പുറത്തെത്തിച്ചത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് സംഘമാണ്. സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജും ഉള്‍പ്പെടെയുള്ളവര്‍ ദുരന്തഭൂമിയിലെ ധീരതയുള്ള നേതൃത്വമായി.

ALSO READ:സിനിമാ ചിത്രീകരണത്തിനിടെ സൂര്യയുടെ തലയ്ക്ക് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News