പാഴായിപ്പോയ ഭൂരിപക്ഷം; രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയതെന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ

VD Satheeshan

രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയത് എന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ. എഐസിസിയിൽ എത്തിയപ്പോൾ ചെന്നിത്തലയുടെ പേര് അട്ടിമറിക്കപ്പെട്ടു എന്ന ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിയിൽ പറഞ്ഞ സംഭവത്തെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ വി ഡി സതീശന്റെ പ്രതികരണം.

ചെന്നിത്തലയെ മാറ്റിയതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷനേതാവ്. തന്നെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത് പാർലമെൻ്ററി പാർട്ടിയല്ല. ദേശീയ നേതൃത്വം ആണ് തന്നെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. അതിനെന്താ പ്രശ്നം എന്നും വി ഡി സതീശൻ ചോദിച്ചു.

Also Read: ബുൾഡോസർ രാജ്: സുപ്രീംകോടതി വിധി സ്വാഗതാർഹം; സിപിഐഎം കേന്ദ്ര കമ്മിറ്റി

പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിലൂടെ രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് എന്ന പദവിയിലെത്തിയത് എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് വിഡി സതീശൻ. ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിയിൽ പാഴായിപ്പോയ ഭൂരിപക്ഷം എന്ന അധ്യായത്തിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിൽ രമേശ് ചെന്നിത്തലയ്ക്കായിരുന്നു ഭൂരിപക്ഷം. എ വിഭാഗം എംഎൽഎമാരിലും ഐ വിഭാഗം എംഎൽഎമാരിലും ഭൂരിപക്ഷം പേരും ചെന്നിത്തലയുടെ പേര് പറഞ്ഞു. എ വിഭാഗം നേതാക്കളായ ഷാഫി പറമ്പിലും ടി സിദ്ധിക്കും മറുകണ്ടം ചാടി. എന്നാൽ വി ഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ചുരുക്കം ചിലരിൽ ഒതുങ്ങി. ചെന്നിത്തല പദവിയിൽ തുടരും എന്ന ആത്മവിശ്വാസത്തോടെ എ വിഭാഗവും ഐ വിഭാഗവും കാത്തിരിക്കുമ്പോഴാണ് അട്ടിമറി നടന്നത്. എഐസിസിയിൽ എത്തിയപ്പോൾ ചെന്നിത്തലയുടെ പേര് അട്ടിമറിക്കപ്പെട്ടു. തന്നെ അവഹേളിച്ച് ഇറക്കിവിട്ടു എന്ന പരാതി ചെന്നിത്തല പരസ്യമായും രഹസ്യമായുംപലതവണ പറഞ്ഞു.

ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴത്തെ വി ഡി സതീശന്റെ പ്രതികരണം. വോട്ടെടുപ്പ് മത്സരമോ നടന്നിട്ടില്ല എന്നും എഐസിസി പ്രസിഡന്റ് തന്നെ തിരഞ്ഞെടുത്തതാണെന്നും പറഞ്ഞതിലൂടെ തന്നെ ചെന്നിത്തലയെ അട്ടിമറിച്ചു എന്ന ആത്മകഥയിലെ പരാമർശം ശരിവക്കുകയാണ് വി ഡി സതീശൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News