അഹങ്കാരത്തിൻ്റെ ആൾരൂപമാണ് വി ഡി സതീശൻ; വെള്ളാപ്പള്ളി നടേശൻ

Vellappally Natesan

വി ഡി സതീശൻ അഹങ്കാരത്തിൻ്റെ ആൾരൂപമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഞാനാണ് രാജാവ്, രാജ്ഞി, രാജ്യം എന്ന നിലയിലാണ് വി ഡി സതീശൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സിപിഐഎം ശക്തമായി എതിർക്കും; എം വി ​ഗോവിന്ദൻ മാസ്റ്റർ

താൻ തെരഞ്ഞെടുപ്പിൽ ആരെയും തോൽപ്പിക്കാൻ പറഞ്ഞിട്ടില്ലെന്നും. എൻഎസ്എസും ചെന്നിത്തലയും തമ്മിൽ അണ്ണനും തമ്പിയും പോലെയുള്ള ബന്ധമാണെന്നും ഒരിക്കലും തെറ്റാൻ പാടില്ലെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു.

കോൺഗ്രസിലെ ഒരുപാട് ആളുകൾ സതീശനെ സഹിക്കുകയാണ് സഹിച്ച് സഹിച്ച് പലരുടേയും നെല്ലിപലക കണ്ടു. സതീശനെ അധികാര മോഹിയെന്ന് പരാമർശിക്കരുതെന്ന കെ സുധാകരൻ്റെ പ്രതികരണം വിനയം കൊണ്ട് ഉണ്ടായതാണെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു.

Also Read: വർഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്; പി കെ ശ്രീമതി

മുമ്പ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും. മറ്റൊരു നേതാവിനും ഇത്രയും ധാർഷ്ട്യമില്ല. ഒറ്റയ്‌ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തലിന്‌ തയ്യാറായത്. ഇങ്ങനെപോയാൽ സതീശന്റെ രാഷ്‌ട്രീയജീവിതം സർവനാശത്തിലാകും എന്നും വെള്ളാപള്ളി നടേശൻ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here