പ്രതിപക്ഷ നേതാക്കളിൽ വലിയ ഭീരുവിനുള്ള അവാർഡ് സതീശനെന്ന് മന്ത്രി റിയാസ്

Riyas-vdsatheesan

കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരു ആര് എന്നതിന് അവാർഡ് പ്രഖ്യാപിച്ചാൽ അത് വി ഡി സതീശന് ആയിരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവരെ കാണാത്ത സംഭവമാണ് ഇന്ന് നിയമസഭയിൽ കണ്ടത്. ഇങ്ങനെ ഒരു ഭീരു വേറെ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Also Read: ‘പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണകോട്ടകളെല്ലാം നിയമസഭാതലത്തില്‍ തകര്‍ന്നടിഞ്ഞു’: മന്ത്രി എം ബി രാജേഷ്

മലപ്പുറം വിഷയം ചർച്ച ചെയ്തിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ കൊണ്ടുപോകാൻ പുറത്ത് ആംബുലൻസ് വിളിക്കേണ്ടി വന്നേനെ. ആംബുലൻസിലേക്ക് കൊണ്ടുപോകാൻ സ്ട്രച്ചർ വേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിലെ ഡിസൈൻ പോളിസിയുടെ ഭാഗമായി പാലങ്ങൾ ദീപാലംകൃതമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് അതിന് ആരംഭം കുറിക്കുകയാണ്. ബേക്കറി ജംഗ്ഷനിലെ പാലത്തിന്റെ ഇലുമിനേഷനിലൂടെ തുടക്കം കുറിക്കും. വയനാട് പുനരധിവാസം എല്ലാവരെയും യോജിപ്പിച്ച് നടപ്പാക്കുന്നുണ്ട്. ടൂറിസം മേഖല വലിയ തിരിച്ചുവരവിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News