മിഷൻ 2025 -ന്റെ പേരിൽ തർക്കം; സംസ്ഥാന കോൺഗ്രസിൽ പോര് മുറുകുന്നു, വിഡി സതീശന് അതൃപ്തി

v d satheesan

മിഷൻ 2025 -ന്റെ പേരിൽ തർക്കം, സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷൻ 25 യോഗത്തിൽ നിന്നു വിഡി സതീശൻ വിട്ടുനിന്നു. വയനാട് ലീഡേഴ്‌സ് മീറ്റ് തീരുമാനം റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത് വിഡി സതീശനാണ്. ഈ സാഹചര്യത്തിലാണ് സതീശൻ യോഗത്തിൽ നിന്ന് വിട്ടുനിന്നത്.

ഇന്നലെ കെപിസിസി യോഗത്തിൽ വിഡി സതീശനെതിരെ വിമർശനം ഉയർന്നിരുന്നു. ‘സതീശൻ സൂപ്പർ കെപിസിസി അധ്യക്ഷൻ ആകുന്നു’ എന്നായിരുന്നു വിമർശനം. പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നു എന്നും വിമർശനം ഉയർന്നിരുന്നു. ഈ വിമർശനത്തിൽ വിഡി സതീശൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ വിമർശനത്തിൽ പ്രതിഷേധിച്ചാണ് സതീശൻ യോഗത്തിൽ നിന്ന് വിട്ടു നിന്നതെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ ചുമതല നേതാക്കൾക്ക് നൽകിയതിൽ കെപിസിസി ഭാരവാഹികൾ വിമർശനം ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News