കേന്ദ്ര അഭിഭാഷക പാനലിൽ ഇടം നേടിയ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചാണ്ടി ഉമ്മൻ നേരത്തെ അപേക്ഷ നൽകിയതാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ വന്നിരുന്നുവെന്നും എന്നാൽ അത് സ്വീകരിക്കാൻ ചാണ്ടി ഉമ്മൻ തയ്യാറാകില്ല എന്നും സതീശൻ. നയപരമായ കാര്യങ്ങൾ ഒന്നും അതിൽ പ്രശ്നമല്ല എന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ആർഎസ്എസ് നേതാവിനെ കണ്ടിട്ടില്ലല്ലോ ലിസ്റ്റിൽ വന്നത് എന്നും വിഡി സതീശൻ ചോദിച്ചു.
ALSO READ: മണിപ്പൂർ കത്തുന്നു: ഗവർണർ സംസ്ഥാനം വിട്ടു
മോദി സർക്കാർ ദേശീയപാത അതോറിറ്റി പാനലിലാണ് ചാണ്ടി ഉമ്മൻ ഇടം നേടിയത്. 63 അംഗ പാനലിൽ പത്തൊമ്പതാമനായാണ് കോൺഗ്രസ് എം എൽ എ ആയ ചാണ്ടിഉമ്മൻ ഇടം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്.എൻ എച്ച് എ ഐ സെപ്റ്റംബർ ഏഴിന് റീജിനൽ ഓഫീസുകൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഘപരിവാർ ബന്ധമുള്ള അഭിഭാഷകരെ മാത്രമാണ് ബിജെപി നേതൃത്വം ഇതുവരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അഭിഭാഷകരായി നിയമിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here