കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ വിഷയം ഉൾപ്പെടുത്താതെ സംഭവം: വിഷയം പത്രികയിലുണ്ടെന്ന് വി ഡി സതീശൻ

സി എ എ നടപ്പാക്കില്ലെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ടെന്നുന്ന വാദം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗരത്വ നിയമം കോൺഗ്രസ്‌ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന് എം എം ഹസ്സൻ പറഞ്ഞിട്ടില്ലെന്നും ഹസന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവം; നീതി ലഭിക്കും വരെ പോരാടുമെന്ന് അതിജീവിത

പൗരത്വ നിയമം കോൺഗ്രസ്‌ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന പരാമർശം കോൺഗ്രസിൻ്റെ ഔദ്യോഗിക നിലപാടാണോ എന്നായിരുന്നു ചോദ്യം. അങ്ങനെ ഹസ്സൻ പറഞ്ഞിട്ടേയില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി. ഹസ്സൻ്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന വിചിത്ര വാദവും പ്രതിപക്ഷ നേതാവ് ഉയർത്തി.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ഉത്തരേന്ത്യയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് സർവ്വേ റിപ്പോർട്ടുകൾ

പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന വാദം പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. സി എ എ എന്നൊരു വാക്കു പോലും ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദം ചൂണ്ടിക്കാട്ടിയപ്പോൾ കരിനിയമം നടപ്പാക്കില്ലെന്ന് പ്രകടനപത്രികയിൽ ഉള്ളതായി പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയായിരുന്നു. എൽ ഡി എഫും ബി ജെ പി യും തമ്മിൽ പരസ്യ കൂട്ടുകെട്ടാണെന്നും അത് മറ,ച്ചു വയ്ക്കാനാണ് യു ഡി എഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News