‘താന്‍ നോക്കിവെച്ചോ’, വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ ഭീഷണിപ്പെടുത്തി വി.ഡി സതീശന്‍

കയ്യാങ്കളിക്കിടെ വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ ഭീഷണിപ്പടുത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കൈ ചൂണ്ടി ‘താന്‍ നോക്കിവെച്ചോ’ എന്ന് വി.ഡി സതീശന്‍ വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ ഭീഷണിപ്പെടുത്തി. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്

നിയമസഭ പിരിഞ്ഞശേഷം വ്യാപകമായ അക്രമമാണ് പ്രതിപക്ഷം അഴിച്ചുവിട്ടത്. സ്പീക്കറെ തടഞ്ഞുകൊണ്ട്, പ്രതിപക്ഷ അംഗങ്ങള്‍ ഓഫീസിന് മുന്‍പില്‍ കുത്തിയിരിന്നു. ഇതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെയും പ്രതിപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്തു. ഭരണപക്ഷ എംഎല്‍എമാരും സ്പീക്കറുടെ ഓഫീസിന് മുന്‍പില്‍ എത്തിയതോടെ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രതിപക്ഷനേതാവിന്റെ ഓഫീസിന് പ്രതിപക്ഷ എംഎല്‍എമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News