ഏക സിവിൽ കോഡിൽ അഭിപ്രായം വൈകിയത് അഖിലേന്ത്യാ നേതാക്കളെ ഫോണിൽ കിട്ടാത്തതുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. സീതാറാം യെച്ചൂരി പ്രതികരിച്ച ദിവസംതന്നെ കോൺഗ്രസ് വക്താവ് ജയറാം രമേഷും നിലപാട് വ്യക്തമാക്കിയിരുന്നു.
ഏക സിവിൽ കോഡിനെതിരെ സമരം ഏതു രീതിയിൽ വേണമെന്നതു സംബന്ധിച്ച് അഖിലേന്ത്യാ നേതൃത്വത്തിന്റെ അംഗീകാരം വേണമായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ളവർ മണിപ്പുരിലായിരുന്നതിനാൽ ഫോണിൽ കിട്ടിയില്ല. സമരം ദേശീയതലത്തിലാണോ സംസ്ഥാനതലത്തിലാണോ എന്നറിയാനുള്ള താമസമാണുണ്ടായത്. ഇക്കാര്യത്തിൽ കെ പി സി സി പ്രസിഡന്റിനും വ്യത്യസ്‌ത അഭിപ്രായമില്ല. ഏക സവിൽ കോഡ് ഇപ്പോൾ വേണ്ടെന്നും നമ്മുടെ സമൂഹം അതിനു പാകമായിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here