പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ വിദേശ പിരിവ് ക്രമവിരുദ്ധം തന്നെ. വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചത് കേന്ദ്ര അനുമതിയില്ലാതെയെന്ന് കൈരളി ന്യൂസ് എക്സ്ക്ലൂസീവ്.ഫണ്ട് പിരിക്കാൻ സതീശന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അനുമതി നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു.
രേഖകളിൽ വിഡി സതീശൻ നടത്തിയത് കടുത്ത ചട്ട ലംഘനമെന്ന് തെളിയുന്നു.
അതേസമയം, വിഡി സതീശൻ്റെ പുനർജനി തട്ടിപ്പ് കേസ് ഹൈക്കോടതി തള്ളിയതെന്നായിരുന്നു വിഡി സതീശൻ നിരത്തിയ വാദം. പരാതിയിൽ കഴമ്പില്ലെന്നോ, തെളിവുകൾ വ്യാജമാണെന്നൊ ഒരു ഘട്ടത്തിലും കോടതി പറഞ്ഞിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് സതീശൻ തെറ്റായ പ്രചരണം നടത്തിയിരുന്നത്. പരാതിക്കാർ നൽകിയ തെളിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സിബിഐയും വിജിലൻസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എംഎൽഎ എന്ന നിലയിൽ പദവി ദുരുപയോഗം ചെയ്താണ് പുനർജനി പദ്ധതിക്കായി വിഡി സതീശൻ അനധികൃത പിരിവ് നടത്തിയത് എന്നാണ് പരാതിക്കാർ ഉന്നയിക്കുന്ന മുഖ്യ ആരോപണം. ഇക്കാര്യങ്ങൾ എല്ലാം തെളിയിക്കാൻ കഴിയുന്ന ഡിജിറ്റൽ പേപ്പർ തെളിവുകളും അവർ ബന്ധപ്പെട്ടവർക്ക് നേരത്തെ തന്നെ കൈമാറിയിരുന്നു.
Also Read: ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല; ഡി.കെ. ശിവകുമാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here