“തീയതി അഞ്ചായിട്ടും മ‍ഴപെയ്തില്ല, ആര്‍ക്കും ഒന്നും ചോദിക്കാനില്ലേ?”: വിചിത്രമായ ചോദ്യവുമായി പ്രതിപക്ഷ നേതാവ്

വാര്‍ത്താസമ്മേളനത്തിനിടെ വിചിത്രമായ ചോദ്യം ചോദിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിൽ മഴ പെയ്യാത്തത്‌ സംബന്ധിച്ച്‌ ആരും ചോദ്യം ചോദിക്കാത്തത്‌ എന്തുകൊണ്ടെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.

കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ കെ ഫോൺ ഉദ്‌ഘാടനം ബഹിഷ്‌കരിച്ചുകൊണ്ട്‌ തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ വിചിത്ര പരാമർശം. കോൺഗ്രസ്‌ പുനസംഘടന സംബന്ധിച്ചുള്ള ചോദ്യത്തിനാണ്‌ സതീശൻ കാലവർഷം വൈകുന്നതിനോട്‌ ഉപമിച്ച്‌ മറുപടി പറഞ്ഞത്‌.

ALSO READ: ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയായി കേരളം മാറിയിരിക്കുന്നു

“ഇന്നിപ്പോ അഞ്ചാം തീയ്യതിയായി, ജൂൺ അഞ്ചാം തീയ്യതിയായി. സാധാരണ നമ്മളൊക്കെ പഠിക്കുമ്പോ ഒന്നാം തീയ്യതി മഴ പെയ്യുന്നതാണ്. നാലാം തീയ്യതി മഴ പെയ്യുമെന്നുള്ള കാലാവസ്ഥ നിരീക്ഷണം വന്നു. അഞ്ചാം തീയ്യതിയായിട്ടും മഴ പെയ്യുന്നില്ല. അതെന്താ ചോദിക്കാത്തത്‌..’ – എന്നായിരുന്നു സതീശൻ ചോദിച്ചത്‌.

കെ ഫോൺ പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നത്‌ ഗുണമേന്മയില്ലാത്ത ചൈനീസ്‌ കേബിളുകളാണെന്നും നിബന്ധനകൾ ലംഘിച്ചുവെന്നുമാണ്‌ പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം. കെ ഫോണിലും എഐ ക്യാമറയിലും നിയമനടപടി സ്വീകരിക്കുമെന്നും രേഖകൾ സ്വീകരിച്ചുവരികയാണെന്നും സതീശൻ പറഞ്ഞു.

ALSO READ: എഐ ക്യാമറ ആദ്യ മണിക്കൂറുകളില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍

വിഡി സതീശന്‍റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. വന്ന് വന്ന് മ‍ഴക്കെതിരെയും ആരോപണമായി എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News