സിഎംആർഎൽ കൊള്ളക്കാരല്ല, തങ്ങളും സംഭാവന കൈപ്പറ്റിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് യുഡിഎഫ് നേതാക്കൾ

സിഎംആർഎല്ലിൽ നിന്നും സംഭാവന കൈപ്പറ്റിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് യുഡിഎഫ് നേതാക്കൾ. സംഭാവന സ്വീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. വീണയ്ക്കെതിരായ ആക്ഷേപം നിയമസഭയിൽ ഉന്നയിക്കാത്തതിന് പിന്നിൽ ഭരണപക്ഷവുമായി യാതൊരു ഒത്തുകളിയും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ALSO READ: ലോക്കപ്പുകള്‍ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ല, പൊലീസിന് അതിനുള്ള അധികാരമില്ല; മുഖ്യമന്ത്രി

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ എം ഡി ശശിധരൻ കർത്തയുടെ നിർദ്ദേശപ്രകാരം യുഡിഎഫ് നേതാക്കൾക്ക് പണം നൽകി എന്നത് ആദായനികുതി വകുപ്പിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഈ വിഷയത്തിലാണ് ഇന്ന് യുഡിഎഫ് നേതാക്കൾ പരസ്യ പ്രതികരണത്തിന് തയ്യാറായത്. സിഎംആർഎല്ലിൽ നിന്നും സംഭാവന കൈപ്പറ്റിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കൾ തുറന്നുസമ്മതിച്ചു.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ കമ്മീഷൻ കാണിച്ചത് നിഷേധാത്മക നിലപാട്; മന്ത്രി വി എൻ വാസവൻ

ശശിധരൻ കർത്ത കൊള്ളക്കാരനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞുവെച്ചു. CMRL ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ എസ് സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയിലാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിംകുഞ്ഞ് എന്നിവർക്ക് പണം നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. വീണയ്ക്കെതിരായ ആക്ഷേപം അടിയന്തര പ്രമേയമായി ഉന്നയിക്കാത്തതിന് പിന്നിൽ ഭരണപക്ഷവുമായി യാതൊരു ഒത്തുകളിയും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News