യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ വിഭാഗത്തിന് വൻ തിരിച്ചടി

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് വിഡി സതീശന്‍ വിഭാഗത്തിന് നേരിട്ടത്. സ്വന്തം തട്ടകമായ എറണാകുളത്തുപോലും സതീശന്റെ സ്ഥാനാര്‍ഥി തോറ്റു. തലസ്ഥാന ജില്ലയില്‍ വിഡി സതീശനും ഡിസിസി അധ്യക്ഷന്‍ പാലോട് രവിയും ചേര്‍ന്ന് നിര്‍ത്തിയ സ്ഥാനാര്‍ഥി അഞ്ചാം സ്ഥാനത്തായി. പ്രതിപക്ഷനേതാവിന്റെ നോമിനി ബാഹുല്‍ കൃഷ്ണക്ക് ആകെ ലഭിച്ചത് 6000 വോട്ട് മാത്രം. പക്ഷെ പമ്പരാഗത ഗ്രൂപ്പുകളെ ഞെട്ടിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് കെസി വേണുഗോപാല്‍ അനുകൂലികള്‍ നേടിയത്.

Also Read; അർധരാത്രിയിൽ ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് ഒരു ചെറുപ്പക്കാരൻ അലക്സ്; മരണത്തെ അതിജീവിച്ച് കഴിഞ്ഞത് അഞ്ച് മണിക്കൂർ

തലസ്ഥാനത്ത് കെസി വിഭാഗം നേതാവ് സെയ്ദലി കായ്പ്പാടിയുടെ നേതൃത്വത്തിലുള്ള സംഘം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. സെയ്ദലി കായ്പ്പാടി ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളും കെസി വിഭാഗം നേടി. വിഡി സതീശനും പാലോട് രവിയും നേതൃത്വം നല്‍കിയ ഗ്രൂപ്പിന് ലഭിച്ചത് ചിറയിന്‍കീഴ് മണ്ഡലം മാത്രം. അതേസമയം ഇപ്പോഴും ജില്ലയില്‍ ശക്തം എ ഗ്രൂപ്പ് തന്നെയാണ്. 6 നിയോജക മണ്ഡലങ്ങള്‍ എ ഗ്രൂപ്പിന് ലഭിച്ചു. ഒരിടത്ത് മാത്രമാണ് രമേശ് ചെന്നിത്തല വിഭാഗത്തിന് ജയിക്കാനായത്.

Also Read; ബില്ലുകളിൽ ഒപ്പിടാതെ ഗവർണർക്ക് മറ്റ് മാർഗമില്ല; എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News