പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു; വിമർശനവുമായി കെപിസിസി യോഗം

കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനം. കെപിസിസി നേതൃത്വെത്തെ മറികടന്ന് പ്രതിപക്ഷ നേതാവ് നടത്തുന്നത് ഏകപക്ഷീയ പ്രവർത്തനെമെന്നും വിമർശനം. പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണെന്നും അടിയന്തര കെപിസിസി യോഗത്തിൽ വിമർശനം ഉയർന്നു. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ് നേതാക്കളുടെ വിമർശനം.

Also Read: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് ആരോപണം; പിഎ അഖിൽ മാത്യുവിന് പങ്കില്ല

കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നുവെന്നും ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിനും വിമർശനം ഉയർന്നു. വയനാട്ടിലെ ചിന്തൻ ശിബിരിന്റെ ശോഭ കെടുത്തിയെന്നും വയനാട്ടിൽ നടന്ന യോഗത്തിലെ വിവരങ്ങൾ പുറത്തറിയിച്ചത് വി ഡി സതീശനാണെന്നും നേതാക്കൾ ആരോപിച്ചു.

Also Read: ‘ബിജെപി പ്രവര്‍ത്തകയെ യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തി’; ഭര്‍ത്താവിന്റെ പരാതി

പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സർക്കുലർ പുറപ്പെടുവിച്ചുവെന്നും ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവെന്നും നേതാക്കൾ ആരോപിച്ചു. ഇന്നലെ രാത്രി ചേർന്ന അടിയന്തര ഭാരവാഹി യോഗത്തിലാണ് വി ഡി സതീശനെതിരെ രൂക്ഷവിമർശനം ഉയർന്നത്. ഓൺലൈനായാണ് യോഗം ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News