കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച സംഭവം; വീക്ഷണം പത്രത്തെ തള്ളി വി ഡി സതീശൻ

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച സംഭവത്തില്‍ പാര്‍ട്ടി മുഖപത്രത്തെ തള്ളി വിഡി സതീശന്‍. കോണ്‍ഗ്രസോ യുഡിഎഫോ ഈ വിഷയം ചര്‍ച്ചചെയ്തിട്ടില്ലെന്നും അതിന് പാര്‍ട്ടി ആരെയും ചുമതപ്പെടുത്തിയിട്ടില്ലെന്നും വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുത് എന്നും യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നുമാണ് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗം.

Also Read: മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം; ജാഗ്രതാ നിര്‍ദ്ദേശം

ജോസ് കെ മാണിയെ വിമര്‍ശിച്ചും കെ എം മാണിയെ പുകഴ്ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം. മാത്രമല്ല ജോസ് കെ.മാണിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാക്കുകളും ലേഖനത്തിലുണ്ട്. പക്ഷെ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച വീക്ഷണം നിലപാടിനെ പ്രതിപക്ഷനേതാവ് വിഡി.സതീശന്‍ തന്നെ തള്ളി. പാര്‍ട്ടി നേതൃത്വം അറിയാതെ ഇത്തരമൊരു ലേഖനം വീക്ഷണത്തില്‍ വരുമെന്ന് വിഡി സതീശ വിഭാഗം കരുതുന്നില്ല.

Also Read: കോൺഗ്രസിൽ തുറന്ന പോര്; തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കെ.സുധാകരനും വിഡി.സതീശനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഭാഗമായും വീക്ഷണം ലേഖനത്തെ ഒരു വിഭാഗം നേതാക്കള്‍ കാണുന്നുണ്ട്. കൂടിയാലോചയില്ലാതെ യുഡിഎഫിനെ പാർട്ടി പത്രം തന്നെ വെട്ടിലാക്കിയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News