കെ ഫോൺ പദ്ധതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹർജി ഇന്ന് പരിഗണിക്കും

കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. സതീശന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇതുവരെ ഫയലില്‍ സ്വീകരിച്ചിട്ടില്ല. ഹര്‍ജിക്കു പിന്നില്‍ പൊതുതാല്‍പ്പര്യമാണൊ അതോ പബ്ലിസിറ്റ് താല്‍പ്പര്യമാണൊ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ബെഞ്ചിന്‍റെ പരാമര്‍ശം.

Also Read: വന്ദന കൊലക്കേസ്; സിബിഐ അന്വേഷണത്തിനുള്ള ഹർജി ഹൈക്കോടതി തള്ളി

2019 ല്‍ നിലവില്‍ വന്ന കരാറിനെ 2024 ല്‍ ചോദ്യം ചെയ്യുന്നതിന്‍റെ കാരണമെന്തെന്നും കോടതി ചോദിച്ചിരുന്നു. സി എ ജി റിപ്പോര്‍ട്ട് വന്ന ശേഷം മറ്റ് തെളിവുകള്‍ ഹാജരാക്കാമെന്നായിരുന്നു സതീശന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.അങ്ങനെയെങ്കില്‍ സി എ ജി റിപ്പോര്‍ട്ട്കിട്ടിയ ശേഷം കോടതിയെ സമീപിച്ചാല്‍ പോരായിരുന്നോയെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ചോദിച്ചിരുന്നു.

Also Read: സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള റിട്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News