ഓടിക്കളിച്ച് കുരുന്നുകള്‍; നൊമ്പരമായി അങ്കോളയില്‍ നിന്നുള്ള വീഡിയോ, ഓര്‍മയായി ഒരു കുടുംബം

അപകടം എപ്പോള്‍ എവിടെ വേണമെങ്കിലും നമുക്ക് സംഭവിക്കാം. കര്‍ണാടകയിലെ അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ വേദനയോടെയും പ്രതീക്ഷയോടെയും മലയാളിയായ അര്‍ജുന് വേണ്ടി കാത്തിരിക്കുകയാണ്. അപകടം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ ഏവരുടെ മനസിന് നോവുണ്ടാക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്.

ALSO READ: വ്യത്യസ്ത മോഷണ സംഭവങ്ങളിൽ കൊല്ലം നഗരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായി

അപകടം നടന്ന പ്രദേശത്തിന് എതിര്‍വശത്തായി ചായക്കട നടത്തിയിരുന്ന ലക്ഷ്മണന്റെ മക്കള്‍ ഓടികളിക്കുന്ന വീഡിയോയാണിത്. ചായക്കടയോട് ചേര്‍ന്ന് തന്നെയുള്ള വീട്ടിലാണ് മക്കളും ഭാര്യയുമായി അദ്ദേഹം താമസിച്ചിരുന്നത്. മണ്ണിടിച്ചിലില്‍ ചായക്കടയടക്കം ഗംഗാവാലിയിലേക്ക് പതിക്കുകയായിരുന്നു.

ALSO READ: രക്ഷാപ്രവര്‍ത്തനത്തിന് ഗോവയില്‍ നിന്നും ഫ്‌ളോട്ടിംഗ് പോണ്ടൂണ്‍; കാലാവസ്ഥ പ്രതികൂലമാകുന്നത് വെല്ലുവിളി, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here