ജൂൺ 1,2 ദിവസങ്ങളിൽ ആശുപത്രികളിൽ മരുന്നുകളുടെ സ്റ്റോക്കുകൾ പരിശോധിക്കാൻ നിർദേശം നൽകി എന്ന് മന്ത്രി വീണാ ജോർജ്. കൊവിഡ് കേസുകൾ വളരെ കുറഞ്ഞു എന്നും മരുന്ന് സംഭരണ കേന്ദ്രങ്ങളിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങൾ നടക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. ഡ്രഗ് കൺട്രോളറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് എന്നും ഇക്കാര്യത്തിൽ കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് വരാനുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനും, ഇനി തീപിടുത്തം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടിയെ പറ്റിയും നിർദേശം നൽകാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടു എന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണെന്നും കൃത്യമായ അന്വേഷണം നടക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാട് എന്നും മരുന്നുകൾ അല്ലാതെ വേറെ രേഖകൾ വെയർ ഹൗസുകളിൽ സൂക്ഷിക്കാറില്ല എന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here