സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശനം പൂര്‍ത്തീകരിച്ചാലുടന്‍ വികസന റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ താലൂക്കാശുപത്രികളും ജില്ലാ ആശുപത്രിയും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Also Read: നവകേരള സദസ്സ് ഭരണ നിര്‍വഹണത്തിലെ പുതിയ ഒരധ്യായം; നവംബര്‍ 18ന് ആരംഭിക്കും
ഓരോ ആശുപത്രി സംബന്ധിച്ചും നിലവില്‍ ആരോഗ്യവകുപ്പിന്റെ കൈവശം റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഓരോ ആശുപത്രിയിലും നടപ്പാക്കേണ്ട വിവരങ്ങളായിരിക്കും ഉണ്ടാവുക. ഇവ പരിശോധിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കര്‍ശന നടപടിയുണ്ടാവും. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ഉറപ്പാക്കാന്‍ എംഎല്‍എമാരും തദ്ദേശസ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്.
Also Read: ഡയബറ്റിക് ന്യൂറോപ്പതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെ? ഡോ. അരുണ്‍ ഉമ്മന്‍ എഴുതുന്നു
ജനറല്‍ ആശുപത്രിയില്‍ ഉള്ളതിനേക്കാള്‍ സൗകര്യങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലുണ്ട്. ജില്ലാ താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം ലഭ്യമാണ്. കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം ഒരുക്കികഴിഞ്ഞു. മെഡിക്കല്‍ ആശുപത്രികളില്‍ ലഭിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ പൂര്‍ണ അടിസ്ഥാനത്തില്‍ ജില്ലാ ആശുപത്രികളിലും നടപ്പാക്കും. എല്ലാ താലൂക്ക് ആശുപത്രികളെയും സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here