ഗുസ്തി താരങ്ങള്‍ക്കെതിരായ പി ടി ഉഷയുടെ പ്രസ്താവന അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങള്‍ക്കെതിരായ പി ടി ഉഷയുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഗുസ്തിതാരങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അവര്‍ക്ക് നീതി ഉറപ്പാക്കിയാണ് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതെന്ന് വീണാ ജോര്‍ജ് കോഴിക്കോട് പറഞ്ഞു.

അതേസമയം, ലൈംഗീകാരോപണ പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ കേസെടുക്കുമെന്ന് ദില്ലി പൊലീസ് . ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍നിര വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ദില്ലി പൊലീസ് എഫ്‌ഐആറിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചത്. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആവശ്യമാണെന്നാണ് ദില്ലി പൊലീസ് ഏപ്രില്‍ 26ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏഴു പേര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇന്ത്യന്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങി നിരവധി പേര്‍ ബ്രിജ് ഭൂഷണെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News