മൂന്ന് കുഞ്ഞുങ്ങൾ തിരികെ ജീവിതത്തിലേക്ക്; തൃശൂർ മെഡിക്കൽ കോളേജ് പ്രവർത്തകരെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

ഏറെ നാളത്തെ ദുഃഖപൂർണമായ ജീവിതത്തിനൊടുവിൽ പ്രസീദക്കും ജയപ്രകാശിനും ഇനി സന്തോഷിക്കാം. തങ്ങൾക്ക് നഷ്ടപ്പെടുമെന്ന് കരുതിയ മൂന്ന് കുഞ്ഞുങ്ങളെയാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതാണ് ഇവരുടെ പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രവർത്തകരുടെ പരിചരണമാണ് ഈ കുട്ടികൾക്ക് പൂര്‍ണ ആരോഗ്യം തിരികെ നൽകിയത്. പത്ത് ലക്ഷത്തിലേറെ ചെലവ് വരുന്ന ചികിത്സ മൂന്ന് കുഞ്ഞുങ്ങള്‍ക്കും സൗജന്യമായാണ് ലഭ്യമാക്കിയത്.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുപ്പിൽ ഐവിഎഫ് ചികിത്സയിലൂടെയാണ് പ്രസീദ ഗര്‍ഭം ധരിച്ചത്. കോയമ്പത്തൂരിലായിരുന്നു ഗര്‍ഭകാല ചികിത്സയും സ്‌കാനിങ്ങും നടത്തിയത്. 3 കുഞ്ഞുങ്ങളാണ് പ്രസീദക്കും ജയപ്രകാശിനും ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞത്, എന്നാൽ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണെന്നും കുഞ്ഞുങ്ങളെ തീവ്രപരിചരണം നല്‍കി രക്ഷിച്ചെടുക്കുന്നത് പ്രയാസമേറിയതാണ് എന്നറിഞ്ഞതോടെ മികച്ച പരിചരണത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു.

ഏഴാം മാസത്തില്‍ ആയിരുന്നു ഒരു കിലോഗ്രാമിലും താഴെയായി മൂന്ന് കുട്ടികളും ജനിച്ചത്. വിദഗ്ധ സംഘത്തിന്റെ മൂന്ന് മാസം നീണ്ട മികച്ച പരിചരണത്തിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ആരോഗ്യം വീണ്ടെടുക്കാനായത്. 2 പെണ്‍കുഞ്ഞുങ്ങളും ഒരു ആണ്‍കുഞ്ഞുമായിരുന്നു ഇവർക്ക് ജനിച്ചത്.

also read: ലിറ്റില്‍ ഫ്ലവര്‍ നേത്രചികിത്സ ഇന്‍സ്റ്റിറ്റ്യൂട്ട് വജ്ര ജൂബിലി: തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പ് മന്ത്രി രാജീവ് പ്രകാശിപ്പിച്ചു

മികച്ച പരിചരണം നൽകി കുട്ടികളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News