നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി.

ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയുടെ മരണത്തിലാണ് അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ സജീവ് (22) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴിന് താഴെ വെട്ടിപ്പുറത്തുള്ള എന്‍എസ്എസ് വനിത ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നാണ് അമ്മു വീണത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

Also Read- റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചു; ഗുജറാത്തില്‍ 18കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

നില അതീവ ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേയാണ് മരിച്ചത്. അമ്മുവിന്റെ ഫോണ്‍ മുറിയില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.

News Summary- Health Minister Veena George has directed the University of Health to investigate the death of a nursing student in Pathanamthitta.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News