അപൂര്‍വ രോഗം ബാധിച്ച 2 വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
കോയമ്പത്തൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ സിന്ധുവാണ് മകൻ അശ്വിൻ്റെ ചികിത്സക്കായി സുരേഷ് ഗോപിയോട് സഹായം അഭ്യർഥിച്ചത്. രണ്ടുവയസോളം പ്രായമുള്ള മകനെയും കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയതായിരുന്നു സിന്ധു. ഇതിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ കുഞ്ഞിനെയും കൊണ്ട് അടുത്തെത്തി സഹായം ചോദിക്കുകയായിരുന്നു.
ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു ദേഷ്യവും പരിഹാസവും നിറഞ്ഞ സുരേഷ് ഗോപിയുടെ മറുപടി. കളിയാക്കിയതാണെന്ന് മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദൻ മാസ്റ്ററെന്നും അദ്ദേഹത്തെ കാണാൻ സുരേഷ് ഗോപി പറഞ്ഞതായും അറിയിച്ചു. മറ്റുള്ളവർ പറഞ്ഞു കൊടുത്തപ്പോഴാണ് കളിയാക്കിയതാണെന്ന് സിന്ധുവിന് മനസ്സിലായത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൈക്കുഞ്ഞുമായി ആ അമ്മ കരഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here