ആതുരശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കാന്‍ കൈരളി ടി വി ഏര്‍പ്പെടുത്തിയ ഏഴാമത് ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി വീണാജോർജ്. ഒരു മാധ്യമ സ്ഥാപനം വളരുമ്പോൾ അതിനു കാരണവും പ്രചോദനവുമായ ഒരു ജനതയെ എങ്ങനെയാണ് ചേർത്ത് പിടിക്കേണ്ടത് എന്നതിന് ഏറ്റവും മനോഹരമായ ഉദാഹരമാണ് കൈരളി ടി വി വർഷംതോറും നൽകുന്ന ഈ പുരസ്‍കാരം എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
വാസ്തവത്തിൽ അത് ഒരു മാധ്യമത്തിന്റെ പരമമായ ധർമമാണ്. സമൂഹ നിർമ്മിതിക്ക് പ്രചോദനവും പ്രേരണയുമാകുന്ന ഫലപ്രദമായിട്ടുള്ള ഒരു ഇടപെടലാണ്. മാധ്യമത്തിന്റെ ധർമം സമൂഹനശീകരണമല്ല സമൂഹത്തിന്റെ നിർമിതിയാണ്. നല്ല മാതൃകകളെ കണ്ടെത്തുകയും അത് അംഗീകരിക്കുകയും അത് നല്ലതാണെന്ന് പറയുവാൻ കഴിയുകയൂം ആ നന്മ ചൂണ്ടിക്കാട്ടുകയും ചെയ്യുക എന്നത് വളരെ വലിയ കാര്യമാണ്.
ALSO READ: ആതുര ശുശ്രൂഷാ മേഖലയിലെ മികവാര്‍ന്ന സേവനം, ‘കൈരളി പുരസ്കാരം 2023’ നേടി മൂന്ന് ഡോക്ടര്‍മാര്‍
ആതുര സേവന മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുതിയ രോഗങ്ങളും പുതിയ വൈറസുകളുമൊക്കെ ലോകത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. പകർച്ചാവ്യാധികൾക്കുള്ള സാധ്യതകളും വെല്ലുവിളികളും നേരിടുന്നതിനു വേണ്ടി ആരോഗ്യമേഖലയെ സജ്ജമാക്കുകയും വ്യക്തികൾ എന്ന നിലയിൽ നമ്മൾ ഓരോരുത്തരും സജ്ജമാകുകയും സമൂഹത്തെ സജ്ജമാക്കുകയും ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തമാണ്. വാസ്തവത്തിൽ ആ ഉത്തരവാദിത്തമാണ് ആരോഗ്യവകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ഒരു രോഗത്തിന്റെ മുന്നിൽ നാം നിസ്സഹരായി പോകും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം ആ പതർച്ചയുടെ ആഴം വളരെ കൂടുതലാണ് .അത് തിരിച്ചറിഞ്ഞു കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്നത് പോലെ ഒരു രോഗം വന്നാൽ പണമില്ലാത്തത് കൊണ്ട് ചികിത്സ നിഷേധിക്കുന്ന അവസ്ഥ കേരളത്തിൽ ഇല്ല. ഇന്ത്യയിൽ സൗജന്യ ആതുര സേവനത്തിനായി ഏറ്റവും കൂടുതൽ പണം മാറ്റിവയ്ക്കുന്ന സംസ്ഥാനം നമ്മുടെ കേരളമാണെന്നും മന്ത്രി പറഞ്ഞു.
ALSO READ: അറിവിനൊപ്പം സ്നേഹവും ചേരുമ്പോഴാണ് ഒരു നല്ല ഡോക്ടര്‍ ഉണ്ടാകുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
ആരോഗ്യമേഖലയിൽ ആവിഷ്കരിച്ച ‘ആർദ്രം പദ്ധതി’ പേര് സൂചിപ്പിക്കുന്നത് പോലെ ഒരാൾ ആശുപത്രിയിലേക്ക് കടന്നുചെല്ലുമ്പോൾ ആശ്വസിപ്പിക്കുന്ന അന്തരീക്ഷവും നല്ല ചികിത്സ ഉണ്ടാകുക എന്നതും പ്രധാനമാണ്. സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചതും മന്ത്രി എടുത്തുപറഞ്ഞു. കോഴിക്കോട് ട്രാൻസ്‌പ്ലാന്റഷന് വേണ്ടിയുള്ള ഒരു സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുവാൻ പോകുന്നതടക്കമുള്ള ഒട്ടേറെ നല്ല കാര്യങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടി.
സ്‌പൈനൽ മസ്കുലാർ അട്രോഫിയുമായി ബന്ധപ്പെട്ടുള്ളതും മറ്റ് സമാനമായിട്ടുള്ള ന്യൂറോ പ്രശനങ്ങൾ നേരിടുന്നവരെയും കണ്ടെത്തുവാനായി സർക്കാർ ഒരു സർവ്വേ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
സർക്കാർ ആശുപത്രികളെ സംബന്ധിച്ചിടത്തോളം സൗകര്യങ്ങൾ എല്ലാം വർധിപ്പിക്കുന്നുണ്ട്.
ചികിത്സയെക്കാൾ പ്രധാനമാണ് രോഗം വരാതിരിക്കുക എന്നത്.അതുകൊണ്ടു തന്നെ 30 വയസിൽ മുകളിലുള്ള എല്ലാവർക്കും വാർഷിക പരിശോധന നടത്തും. വ്യക്തികളുടെ ആരോഗ്യം ഉറപ്പാക്കുക എന്നത് നവകേരള പദ്ധതിയുടെ ലക്ഷ്യത്തിൽ ഒന്നാണ് .അതുപോലെ ആരോഗ്യപ്രവർത്തകർക്ക് മികച്ച ജോലി അന്തരീക്ഷം ഉണ്ടാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ട് . പൊതുജനങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കൈരളിയോടുള്ള മന്ത്രിയുടെ ആത്മബന്ധവും ആദരവും മന്ത്രി അറിയിച്ചു.
അന്തരിച്ച ഡോക്ടർ വന്ദനക്കും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ആദരാഞ്ജലികൾ അർപ്പിച്ചാണ് മന്ത്രി ചടങ്ങ് ഉത്‌ഘാടനം ചെയ്തത്. ഡോക്‌ടേഴ്‌സ് പുരസ്കാരത്തിന് അർഹമായവരെയും മന്ത്രി അഭിനന്ദിച്ചു . ഒപ്പം മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ മമ്മൂട്ടിക്കും വീണ ജോർജ് അഭിനന്ദനം അറിയിച്ചു.
കൊച്ചി ക്രൗണ്‍പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാര വിതരണം നടന്നത്. നടനും കൈരളി ടി വി ചെയര്‍മാനുമായ മമ്മൂട്ടിയായിരുന്നു അധ്യക്ഷത വഹിച്ചത്. കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ് എം പി ആമുഖപ്രഭാഷണം നടത്തി. സി പി ഐ എം പി ബി അംഗം എ വിജയരാഘവന്‍, അഡ്വ. സികെ കരുണാകരന്‍, വി കെ മുഹമ്മദ് അഷറഫ്, എ കെ മൂസാ മാസ്റ്റര്‍ ,അഡ്വ. എം എം മോനായി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here