നിപ: ‘കേരളത്തില്‍ പരിശോധിച്ചാലും പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷമേ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂ’: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ പരിശോധിച്ചാലും പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷമേ നിപ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരിടവേളയ്ക്ക് ശേഷം ഔട്ട്ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍ഐവി പൂനൈയില്‍ നിന്നുള്ള സ്ഥിരീകരണം ലഭിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഐസിഎംആറിന്റെ നിര്‍ദേശമുള്ളതിനാലാണിതെന്നും അതിന് ശേഷം കേരളത്തിലെ ലാബുകളില്‍ തന്നെ സ്ഥിരീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

also read- ആകെ അയച്ചത് 5 സാമ്പിളുകൾ; ആഗസ്റ്റ് 30 ന് മരിച്ചയാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല, മന്ത്രി വീണാ ജോർജ്

കേരളത്തില്‍ കോഴിക്കോട് റീജിയണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എന്‍ഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധിക്കാന്‍ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

also read- ‘നിപ പരിശോധനാഫലം ലഭിച്ചിട്ടില്ല; കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നു’: മന്ത്രി വീണാ ജോര്‍ജ്

നിപ സംശയത്തെ തുടര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. പരിശോധനാഫലം പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മരിച്ചയാളുടേയും ചികിത്സയിലുള്ള നാല് പേരുടേയും ഉള്‍പ്പെടെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഓഗസ്റ്റ് മുപ്പതിന് മരിച്ചയാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News