പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീലിംഗ് ഇളകിവീണ സംഭവം; മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫാള്‍സ് സീലിംഗിന്റെ ഒരു ഭാഗം ഇളകി വീണ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2019-20 കാലഘട്ടത്തില്‍ ഹൗസിംഗ് ബോര്‍ഡാണ് താത്ക്കാലിക സീലിംഗ് ഉണ്ടാക്കിയത്. ഇതിനോട് ചേര്‍ന്ന ഒപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണ്. കെട്ടിടം പൊളിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള ലേല നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മ്മാണത്തിന് വേണ്ടിയുള്ള കരാറും ഒപ്പിട്ടു.

Also Read; “ഒരു മതത്തെയും ആക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം; സജി ചെറിയാന്റെ പ്രസ്താവന ആവശ്യമെങ്കില്‍ പരിശോധിക്കും”: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News