തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിലവിലെ ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചുവെന്ന് മന്ത്രി വീണ ജോർജ്. മുമ്പ് 5 പ്രസവങ്ങള്‍ മാത്രമേ ഒരേ സമയം നടത്താന്‍ കഴിയുമായിരുന്നുള്ളൂ, എന്നാല്‍ ഒരേ സമയം പ്രസവം നടത്താന്‍ കഴിയുന്ന സൗകര്യങ്ങള്‍ 20 ആക്കി വര്‍ധിപ്പിച്ചുവെന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

also read: ആനാട് ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഒറ്റ ബെഡ്ഡുള്ള ന്യൂബോണ്‍ നഴ്‌സറി ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്‌സറിയായി വിപുലീകരിച്ചു. 2.2 കോടി രൂപ ചെലവഴിച്ചുള്ള ലക്ഷ്യ ലേബര്‍ റൂം, 5 ലക്ഷം രൂപ ചെലവഴിച്ചുള്ള നവജാത ശിശു പരിപാലന വിഭാഗം, 1 കോടി രൂപ ചെലവഴിച്ചുള്ള ഒ.പി, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മന്ത്രിയുടെ പോസ്റ്റ്

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിലവിലെ ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു. മുമ്പ് 5 പ്രസവങ്ങള്‍ മാത്രമേ ഒരേ സമയം നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഒരേ സമയം പ്രസവം നടത്താന്‍ കഴിയുന്ന സൗകര്യങ്ങള്‍ 20 ആക്കി വര്‍ധിപ്പിച്ചു. 20 ക്യൂബിക്കിളുകള്‍ ഇതിനായി സജ്ജമാക്കി. ഒറ്റ ബെഡ്ഡുള്ള ന്യൂബോണ്‍ നഴ്‌സറി ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്‌സറിയായി വിപുലീകരിച്ചു. 2.2 കോടി രൂപ ചെലവഴിച്ചുള്ള ലക്ഷ്യ ലേബര്‍ റൂം, 5 ലക്ഷം രൂപ ചെലവഴിച്ചുള്ള നവജാത ശിശു പരിപാലന വിഭാഗം, 1 കോടി രൂപ ചെലവഴിച്ചുള്ള ഒ.പി, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.







whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News