പത്തനംതിട്ട ഇലവുങ്കലിലെ ബസ് അപകടത്തില്‍ പരിക്കേറ്റ മകനെ കാണാനില്ലാത്ത വിഷമത്തിലിരുന്ന അച്ഛനും, അച്ഛനെ കാണാതിരുന്ന മകനും ആശ്വാസമേകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഷ്ടപ്പെട്ടെന്ന് കരുതിയ മകനെ മന്ത്രി തന്നെ വീഡിയോ കോളിലൂടെ അച്ഛന്‍ ശെന്തില്‍നാഥിന് കാണിച്ചു കൊടുത്തപ്പോള്‍ ഏറെ ആശ്വാസം.
അച്ഛന്‍ സെന്തില്‍നാഥ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വയംഭൂനാഥന്‍ എന്ന കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലുമില്ലായിരുന്നു. മകന്‍ എവിടെയെന്ന് അറിയാത്തതിന്റെ വിഷമം മന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ ശെന്തില്‍നാഥ് നേരിട്ട് അറിയിച്ചിരുന്നു. ഉടനെ മന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ചു. അവിടെ സ്വയംഭൂനാഥന്‍ എന്ന കുട്ടി ഇല്ലായിരുന്നു. കുട്ടിയുടെ പ്രായവും ഏകദേശ രൂപവും പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തി. അവസാനം സൂര്യനാഥന്‍ എന്നപേരില്‍ ചികിത്സ തേടിയ കുട്ടിയാണെന്ന് ഉറപ്പിച്ചു.
ഉടന്‍ തന്നെ മന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിളിച്ച് കുട്ടിക്ക് അച്ഛനുമായി വീഡിയോ കോളില്‍ സംസാരിക്കാന്‍ മന്ത്രിയുടെ ഫോണില്‍നിന്ന് തന്നെ സൗകര്യം ഒരുക്കുകയായിരുന്നു. ശെന്തില്‍നാഥ് മകനെ ആശ്വസിപ്പിച്ചു. താമസിയാതെ തന്നെ മകനെയും അച്ഛന്റെ അടുത്തെത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. അപകടവിവരമറിഞ്ഞ് നാട്ടില്‍ സങ്കടപ്പെട്ട് കഴിയുന്ന കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പരും മന്ത്രി വാങ്ങി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് കൈമാറി. വീഡിയോ കോളിലൂടെ മകനുമായി അമ്മയ്ക്ക് സംസാരിക്കാന്‍ സൗകര്യമേര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here