വിവാദങ്ങളും പരാതികളുമില്ലാതെ ശബരിമല മണ്ഡലകാലം പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പൂര്‍ത്തിയാകുന്നത് ഹൃദയാഘാതം മൂലമുള്ള മരണ നിരക്ക് ഏറ്റവും കുറഞ്ഞൊരു മണ്ഡലകാലമാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 4 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കിയതായും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് ആരോഗ്യ വകുപ്പ് കയ്യടി നേടിയിരുന്നുപത്തനംതിട്ട ,കോട്ടയം ജില്ലകളിലായി 11 സര്‍ക്കാര്‍ ആശുപത്രികളിലാണ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയത്. നിസാര രോഗങ്ങള്‍ മുതല്‍ ഹൃദയാഘാതം പോലെ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വരെ ചികിത്സ നല്‍കി.
അലോപ്പതി ആശുപത്രി മുഖേന മൂന്നര ലക്ഷം തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി. മൂന്നര ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ചികിത്സ തേടിയത്. കൃത്യമായ സമയത്ത് ചികിത്സ ഒരുക്കിയത് വഴി ഹൃദയാഘാതം വന്ന 122 തീര്‍ത്ഥാടകരുടെ ജീവന്‍ രക്ഷിക്കാനായി. ആയുര്‍വേദ ഹോമിയോ ആശുപത്രികള്‍ മുഖേനെയും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ചികിത്സ നല്‍കാന്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും സാധിച്ചു. കൃത്യമായ മുന്നൊരുക്കമാണ് ശബരിമല തീര്‍ത്ഥാടമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വിവാദങ്ങളും പരാതികളുമില്ലാതെ ശബരിമല മണ്ഡലകാലം പൂര്‍ത്തിയായി. ഹൃദയാഘാതം മൂലമുള്ള മരണ നിരക്ക് ഏറ്റവും കുറഞ്ഞൊരു മണ്ഡല കാലം കൂടിയാണ് പൂര്‍ത്തിയാകുന്നത്. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 4 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി. ശബരിമല യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന 122 പേരുടെ ജീവന്‍ രക്ഷിച്ചു. 71 പേര്‍ക്ക് ത്രോബോലൈസിസ് അടിയന്തര ചികിത്സ നല്‍കി. സ്‌ട്രോക്ക് ബാധിച്ചവരെയുള്‍പ്പെടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here