കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നം നേരിട്ട സംഭവം;ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോർജ്

കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സംഭവത്തിൽ പ്രാഥമികമായ റിപ്പോർട്ട് മെഡിക്കൽ ടീം നൽകിയിട്ടുണ്ട് എന്ന് മന്ത്രി വീണാജോർജ്.340 പേർ രോഗാവസ്ഥയിലാണ്, 30 അംഗ സംഘത്തെ ആരോഗ്യ വകുപ്പ് അവിടെ നിയോഗിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇതൊരു പൊതുജനാരോഗ്യ വിഷയമാണ്, ഉത്തരവാദിത്തപ്പെട്ടവർ അറിയിക്കേണ്ടതായിരുന്നു, രോഗബാധിതരായ ആളുകൾ വിവിധ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്.വെള്ളത്തിൽ നിന്ന് തന്നെയാണ് ഈ ആരോഗ്യപ്രശ്നം ഉണ്ടായത്, കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിൻ്റെ മുപ്പതാംഗ ടീം അവിടെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ചക്കയെന്ന് പറഞ്ഞാൽ കൊക്കെന്നു കേൾക്കുന്നത് പോലെയാണ്‌ കെ സി വേണുഗോപാലിന്റെ മറുപടി; സ്ത്രീകളുടെ കഴിവിനെ അംഗീകരിക്കാത്ത പക്വത വരാത്ത നേതാവ്: ആനി രാജ

അതേസമയം ഇത് ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്‌ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ALSO READ: ‘സിപിഐ വയനാട് മത്സരിക്കും, എൽഡിഎഫ് മത്സരരംഗത്ത് നിന്നും മാറി നിന്നാൽ ബിജെപി ഉയർന്നുവരും, അത് അനുവദിക്കില്ല…’ ബിനോയ് വിശ്വം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News