ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

VEENA GEORGE

ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തായി മികച്ച തയ്യാറെടുപ്പാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്.പത്തനംതിട്ട ജില്ലയിലെ  ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജ് ആണ് പ്രവർത്തിക്കുക.പമ്പയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ സേവനവും ആരോഗ്യവകുപ്പ് ലഭ്യമാക്കും. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ്  ഉണ്ടെന്ന ആരോഗ്യ വകുപ്പ് ഉറപ്പാക്കും.

ALSO READ; ഭിന്നശേഷിക്കാരനെ പുറത്താക്കി വീട് ജപ്തി ചെയ്തതിലെ പ്രതിഷേധത്തിന് പിന്നാലെ കുടുംബത്തിനെതിരെ പ്രതികാര നടപടിയുമായി ആലുവ സഹകരണ ബാങ്ക്

ശബരിമലയിൽ സേവനത്തിന് എത്തുന്ന വോളന്റിയർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ എന്നിവയിൽ പരിശീലനം നൽകും.നവംബർ 10 നുള്ളിൽ  ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കും.അവലോകനയോഗത്തിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ അധ്യക്ഷത വഹിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും  യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News